
ന്യൂഡൽഹി : ലോക ചാമ്പ്യൻഷിപ്പിലെ വെങ്കലൽ മെഡൽ ജേതാവായ മുൻ ഇന്ത്യൻ ബാഡ്മിന്റൺ താരം സായ് പ്രണീത് 31-ാം വയസിൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ചു. 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2019ലെ ലോക ചാമ്പ്യൻഷിപ്പിലാണ് സായ് വെങ്കലം നേടിയിരുന്നത്. 2016ൽ കാനഡ ഓപ്പണും 2017ൽ സിംഗപ്പുർ ഓപ്പണും തായ്‌ലാൻഡ് ഓപ്പണും നേടിയ താരമാണ്. ഒരു വർഷത്തോളമായി ഫോമിലായിരുന്നില്ല. ഇനി അമേരിക്കയിലെ ഒരു ക്ളബിന്റെ കോച്ചാകാനാണ് സായ്‌യുടെ പദ്ധതി.