കൊച്ചി: ആഭ്യന്തര സ്വർണ വില റെക്കാഡ് ഉയരത്തിലെത്തി. ഡൽഹി വിപണിയിൽ ഇന്നലെ സ്വർണ വില പത്ത് ഗ്രാമിന് 800 രൂപ ഉയർന്ന് 65,000 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,110 ഡോളറായി. കൊച്ചിയിൽ ഇന്നലെ സ്വർണ വില പവന് 560 രൂപ ഉയർന്ന് 47,500 രൂപയിലെത്തിയിരുന്നു. ജൂണിൽ അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന വാർത്തകളാണ് സ്വർണ വില ഉയർത്തിയത്.