
കൊച്ചി: രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി. ഇന്ദിരാ പ്രിയദർശിനി ചിൽഡ്രൻസ് പാർക്കിൽ നിന്ന് ആരംഭിച്ച പദയാത്ര ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ ഫ്‌ളാഗ് ഓഫ് ചെയ്തു. യൂണിയൻ ബാങ്കിന്റെ വനിതാ ജീവനക്കാരും ഉപഭോക്താക്കളും പരിപാടിയിൽ പങ്കെടുത്തു.