
ന്യൂഡല്‍ഹി: സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഡൗണ്‍. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
ഫേസ്ബുക്കില്‍ സെഷന്‍ എക്‌സപയര്‍ഡ് എന്ന് കാണിച്ച ശേഷം വീണ്ടും യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ശരിയായി രേഖപ്പെടുത്തിയാലും ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് ഫേസ്ബുക്കിലെ പ്രശ്‌നം.
ഇന്‍സ്റ്റഗ്രാമില്‍ ഫീഡ് റിഫ്രഷ് ആകുന്നില്ലെന്നതാണ് പ്രശ്‌നം. പല ഉപയോക്താക്കളും തങ്ങളുടെ അക്കൗണ്ട് ഹാക്ക് ആയെന്നാണ് ആദ്യം വിചാരിച്ചത്. നിരവധി പേര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാതെ വന്നപ്പോഴാണ് സാങ്കേതിക പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞത്.
സമൂഹമാദ്ധ്യമമായ എക്‌സില്‍ ഫേസ്ബുക്ക് ഡൗണ്‍ ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആണ്.