water

കോട്ടയം : പൊള്ളുന്ന ചൂടിൽ സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളം 20 രൂപയ്ക്ക് ചൂടൻ വില്പന നടക്കുമ്പോൾ റേഷൻ കടകൾ വഴി ലഭിക്കുന്ന 10 രൂപ വെള്ളം ആർക്കും വേണ്ട. ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ 'ഹില്ലി അക്വാ'യെന്ന പേരിൽ 150 ലേറെ റേഷൻ കടകളിലൂടെയാണ് വിതരണം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടമായി ശബരിമല സീസണിൽ എരുമേലി നഗരത്തിലെ അഞ്ചിടത്തും കാനനപാതയിലെ ഒരിടത്തുമാണ് വിതരണം ആരംഭിച്ചത്. പിന്നാലെ ജില്ലയിലെ മറ്റ് ഭാഗങ്ങളിലും കച്ചവടം ആരംഭിച്ചു. നഗരങ്ങളിലെ കടകളാണ് കൂടുതലായി പദ്ധതിയുടെ ഭാഗമായതെങ്കിലും വേണ്ടത്ര കച്ചവടമില്ലാത്തതിനാൽ വ്യാപാരികൾ പിന്തിരിയുകയാണ്.

കൂടുതൽ കുപ്പിവെള്ളം കാഞ്ഞിരപ്പള്ളിയിലും കുറവ് വൈക്കത്തുമാണ് വിറ്റത്. വ്യാപാരികൾക്ക് എട്ട് രൂപയ്ക്കാണ് വെള്ളം ലഭിക്കുന്നത്. ഓർഡർ അനുസരിച്ച് കമ്പനി വെള്ളം കടകളിൽ എത്തിച്ചുനൽകും. ഉടനെ പണം നൽകണമെന്ന വ്യവസ്ഥയാണ് വ്യാപാരികളെ അകറ്റുന്നത്. വിറ്റില്ലെങ്കിൽ പണം നഷ്ടമാകുമോയെന്ന് ആശങ്ക. ജില്ലയിൽ 938 കടകളാണുള്ളത്. ഇതിൽ ഭൂരിഭാഗവും വില്പന ആരംഭിച്ചിട്ടില്ല.

എവിടെ സൂക്ഷിക്കുമെന്ന് ആശങ്ക

റേഷൻ കടകളിലൊന്നും ഫ്രീസറുകൾ ഇല്ല

ചൂട് കാലത്ത് ആവശ്യക്കാർ തണുത്തവെള്ളത്തിന്

ജനങ്ങൾക്ക് പദ്ധതിയെപ്പറ്റികാര്യമായ അറിവില്ല

മുഴുവൻ റേഷൻ കടകളിലും കുപ്പിവെള്ളം ലഭിക്കുന്നില്ല

ഇതുവരെ വിറ്റത് : 3210 എണ്ണം

കാഞ്ഞിരപ്പള്ളിയിൽ : 1280

'' ജനങ്ങൾക്ക് പദ്ധതിയെപ്പറ്റി അറിയാത്തത് പ്രധാന തടസം. പതിവായി റേഷൻ കടകളിൽ പോകുന്നവർ മാത്രമാണ് അറിയുന്നത്. വില്പനയ്ക്ക് കൂടുതൽ പ്രൊഫഷണലിസം വേണം''

താലൂക്ക് സപ്‌ളൈ ഓഫീസർ