arrest

ആലപ്പുഴ: ട്രെയിന്‍ യാത്രക്കിടെ വിദേശവനിതയെ അപമാനിച്ച കേസില്‍ ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റില്‍. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനില്‍വച്ചുണ്ടായ സംഭവത്തില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ ക്രിസ്റ്റഫറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്തിരുന്ന വിദേശ വനിതയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്.

ട്രെയിനില്‍ ഉറങ്ങുകയായിരുന്ന വിദേശ വനിതയോട് ട്രെയിന്‍ ആലപ്പുഴ സ്റ്റേഷന് സമീപം എത്താറായപ്പോള്‍ ക്രിസ്റ്റഫര്‍ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോള്‍ റെയില്‍വേ പൊലീസില്‍ വിദേശ വനിത പരാതി നല്‍കുകയായിരുന്നു.

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് റെയില്‍വേ പൊലീസ് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.