malabar-nut

ആടലോടകം രക്തചംക്രമണ വ്യവസ്ഥയിൽ നല്ല സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ഇത് രക്തത്തിലെ വിഷാംശം നീക്കം ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതിനാൽ ഇത് മുഖക്കുരുവിന് ഫലപ്രദമായ ചികിത്സയാണ്. മഞ്ഞപ്പിത്തം, സമാനമായ രക്തവുമായി ബന്ധപ്പെട്ട ചർമ്മപ്രശ്നങ്ങൾ എന്നിവയിൽ രക്തം ശുദ്ധീകരിക്കാനും ആടലോടകം സത്ത് ഉപയോഗിക്കുന്നു. പാമ്പുകടിയേറ്റവരുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ആടലോടകം ഉപയോഗിക്കുന്നു.

ഇതിന്റെ ഇലയുടെ നീര് ചൂടാക്കി ഉള്ളിലേക്ക് കഴിക്കുന്നത് പനിയ്‌ക്കും ശ്വാസകോശ രോഗങ്ങൾക്കും നല്ലതാണ്.ആടലോടക ഇല വാട്ടിപ്പിഴിഞ്ഞ് തേൻ ചേർത്ത് കഴിക്കുന്നത് ആസ്‌തമ രോഗികൾക്ക് നല്ലതാണ്. വയറുവേദന. ക്ഷയം, ഓ‌‌‌‌ർമ്മക്കുറവ് ഇവയ്‌ക്കെല്ലാം ആടലോടകത്തിന്റെ ഇല പലതരത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് വഴി മുക്തി ലഭിക്കും. ചുമ, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടാൽ ആടലോടകത്തിന്റെ ഇലയിലെ നീര് ജീരകവും പഞ്ചസാരയുമായി ചേർ‌ത്ത് കഴിച്ചാൽ മാറിക്കിട്ടും. ഇത്തരത്തിൽ നിരവധി രോഗാരിഷ്‌ടതകൾക്ക് ആടലോടകം പ്രതിവിധിയാണ്.