
കൊച്ചി: ജന്മദിനത്തിൽ സമ്മാനമായി വാച്ച് അയച്ചു കൊടുത്ത യുവാവിന് സർപ്രെെസ് നൽകി വ്യാവസായിയായ എം എ യൂസഫലി. കഴിഞ്ഞ നവംബറിലാണ് എം എ യൂസഫലിക്ക് മിഥുൻ എന്ന യുവാവ് ഗിഫ്റ്റായി വാച്ച് അയച്ചത്. അബുദാബിയിലേക്കാണ് വാച്ച് കൊടുത്ത് വിട്ടത്. ശേഷം എറണാകുളത്ത് വന്നപ്പോൾ യൂസഫലി, മിഥുനെ വിളിച്ച് വരുത്തി കാണുകയും ഒരു റാഡോ വാച്ച് സമ്മാനമായി നൽകുകയും ചെയ്തു.
എന്തുകൊണ്ടാണ് ഇത്തരം ഒരു സമ്മാനം അയച്ചതെന്ന് യൂസഫലി യുവാവിനോട് ചോദിക്കുന്നുണ്ട്. ജന്മദിനം അയത് കൊണ്ടാണെന്നാണ് യുവാവിന്റെ മറുപടി. സ്നേഹത്തോടെ തന്ന സമ്മാനത്തിന് തിരിച്ച് ഒരു സമ്മാനം നൽകുന്നുവെന്ന് പറഞ്ഞാണ് യൂസഫലി യുവാവിന് വാച്ച് സമ്മാനിച്ചത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യൂസഫലി തന്ന വാച്ച് മിഥുന്റെ കെെയിൽ കെട്ടികൊടുക്കുന്നുമുണ്ട്.പ്രതിക്ഷിച്ചില്ലെന്നും വളരെ സന്തോഷമുണ്ടെന്നും മിഥുൻ പ്രതികരിച്ചു.