
ഒരു മനുഷ്യന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളെയും ഒരുപരിധിവരെ സ്വാധീനിക്കാൻ ജന്മ നക്ഷത്രത്തിനും ജനിച്ച സമയത്തിനും കഴിയുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. എന്നാൽ, ഇവയ്‌ക്കെല്ലാം പുറമേ രാശിക്കും നിങ്ങളുടെ ഭാവി പ്രവചിക്കാൻ സാധിക്കും. ജനിച്ച മാസം, ദിവസം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഒരാളുടെ രാശി ഏതെന്ന് തീരുമാനിക്കുന്നത്. ഇതനുസരിച്ച് ചില രാശിക്കാർക്ക് ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ട്. ഇവർ ആരൊക്കെയെന്ന് നോക്കാം.
മേടം
മാർച്ച് 22 മുതൽ ഏപ്രിൽ 20വരെ ജനനതീയതിയിലുള്ളവരാണ് മേടം രാശിയിൽപ്പെടുന്നവർ. ഏരീസ് വിഭാഗത്തിൽപ്പെടുന്ന ഇവർ കഠിനപ്രയത്‌നത്തിലൂടെ ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്നവരാണ്. ഒരേ സമയം ഒന്നിലേറെ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് ഇവർക്കുണ്ട്. സ്വപ്നം നേടിയെടുക്കുന്നതിനായി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് മേടം രാശിക്കാർ.
ഇടവം
ഏപ്രിൽ 21 മുതൽ മേയ് 21വരെ ജനിച്ചവരാണ് ഇടവം രാശിയിൽപ്പെടുന്നത്. ടോറസ് വിഭാഗത്തിൽപ്പെട്ട ഇവർ യുക്തിയോടെ ചിന്തിക്കുന്നവരാണ്. ഏറെ ഉയരത്തിലെത്താൻ ആഗ്രഹിക്കുന്ന ഇവർ അതിനായി എത്രവേണമെങ്കിലും പരിശ്രമിക്കാൻ തയ്യാറാണ്. ആഗ്രഹിച്ച കാര്യം നടക്കാതെ അതിൽ നിന്ന് പിന്മാറാനും ഇവർ തയ്യാറാകില്ല.
ധനു
നവംബർ 23 മുതൽ ഡിസംബർ 22വരെ ജനിച്ചവരാണ് ധനു രാശിയിൽപ്പെടുന്നത്. ശുഭാപ്‌തിവിശ്വാസമുള്ള ഇവർ എല്ലാ കാര്യത്തെയും പോസിറ്റീവായി സമീപിക്കുന്നവരാണ്. സാജിറ്റേറിയസ് വിഭാഗത്തിൽപ്പെടുന്ന ഇവർക്ക് മറ്റുള്ളവരോട് വളരെ നല്ല രീതിയിൽ പെരുമാറാനുള്ള കഴിവുണ്ട്. ആഗ്രഹിച്ചതെല്ലാം നടത്തിയെടുക്കാനുള്ള ഭാഗ്യം ഇവർക്കുണ്ട്.