jyothirmayi

മലയാള സിനിമയിൽ ഒരുകാലത്ത് നിറസാന്നിദ്ധ്യമായിരുന്ന നടിയാണ് ജ്യോതിർമയി. നടി, മോഡൽ എന്നീ നിലകളിൽ വർഷങ്ങളോളം തിളങ്ങിയതാരം സിനിമാമേഖലയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ജ്യോതിർമയി. പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

View this post on Instagram

A post shared by Public Relations and Advertising (@pr_kma__)

കേരള മീഡിയ അക്കാഡമി പൂർവ വിദ്യാർത്ഥി സംഗമത്തിന് ജ്യോതിർമയി എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സ്റ്റൈലിഷാണ് താരം. ഇത് പഴയ ആളല്ല. നാൽപ്പതു വയസ് ആയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഇതിനുമുൻപും ജ്യോതിർമയി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തലമുണ്ഡനം ചെയ്തും ജ്യോതിർമയി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

ഭർത്താവും സംവിധായകനുമായ അമൽ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്കുശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് മടങ്ങിവരികയാണ്. മലയാളത്തിൽ ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച ജ്യോതിർമയി അന്യർ, അടയാളങ്ങൾ, കേരള കഫേ, സ്ഥലം എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 2013ൽ പുറത്തിറങ്ങിയ സ്ഥലം എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.