money

തൊഴിലിൽ നിന്ന് ലഭിക്കുന്ന വരുമാനം എത്രയോ ആയിക്കോട്ടെ. വരുമാനത്തിന്റെ ഒരു ഭാഗം കൃത്യമായി നിക്ഷേപിച്ച് അവയിൽ നിന്ന് മികച്ച രീതിയിൽ പണം കൊയ്യാൻ ഏ​റ്റവും അനുയോജ്യമായ മാർഗം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളാണ്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ പോസ്റ്റ് ഓഫീസിനേക്കാൾ മികച്ച മ​റ്റൊരു സ്ഥാപനങ്ങളുമില്ല.

നിരവധി വരുമാന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് പുറത്തിറക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ പലർക്കുമില്ല.കൂടുതൽ ആളുകളും അറിയാതെ പോകുന്ന ഒന്നാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്). വെറും അഞ്ച് വർഷത്തെ കാലാവധി കൊണ്ട് നിക്ഷേപിക്കുന്ന പണത്തിന് മികച്ച പലിശ ലഭിക്കുന്ന ഒരു പദ്ധതിയാണിത്. എംഐഎസിന്റെ മറ്റുളള വിവരങ്ങൾ എന്തൊക്കെയെന്ന് നേക്കാം.

അഞ്ച് വർഷത്തെ മെച്ച്യൂരി​റ്റി കാലയളവിലേക്ക് ഒരു വ്യക്തിക്ക് അഞ്ച് ലക്ഷം രൂപയും ജോയിന്റ് ആക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നിക്ഷേപ തുകയുടെ 7.4 ശതമാനം രൂപ പ്രതിമാസം നിക്ഷേപകന് ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപമുളള വ്യക്തിക്ക് 5550 രൂപയും 15 ലക്ഷത്തിന്റെ നിക്ഷേപത്തിന് 9250 രൂപയും പ്രതിമാസം ലഭിക്കും.

മൂന്ന് രീതിയിൽ അക്കൗണ്ടുകൾ ആരംഭിക്കാം

1. ഒരാൾക്കായി ആരംഭിക്കാം.

2. ജോയിന്റ് അക്കൗണ്ടിൽ മുതിർന്ന മൂന്ന് പേരാണ് ഉണ്ടാകേണ്ടത്.

3. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായും രക്ഷിതാക്കൾക്ക് അക്കൗണ്ടുകൾ ആരംഭിക്കാം.

പ്രതിമാസം ആയിരം രൂപ മുതൽ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്. ആയിരത്തിന്റെ മടങ്ങുകളായാണ് നിക്ഷേപം നടത്തേണ്ടത്. ഒരു വ്യക്തിക്ക് ഒമ്പത് ലക്ഷം രൂപയാണ് പരാമാവധി നിക്ഷേപിക്കാൻ സാധിക്കുന്ന തുക. ജോയിന്റ് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.

വരുമാനം ആരംഭിക്കുന്നത്

അക്കൗണ്ട് ആരംഭിച്ച് പണം നിക്ഷേപിച്ച് കൃത്യം ഒരു മാസം തികയുമ്പോൾ തന്നെ പലിശ ലഭിച്ചുതുടങ്ങും. അത്തരത്തിൽ പദ്ധതി അവസാനിക്കുന്നത് വരെ ലഭിക്കും. ഇത് നികുതി വിധേയമാണ്. അഞ്ച് വർഷമാണ് നിക്ഷേപ കാലാവധി.കാലാവധി തീരുന്നതിന് മുൻപ് തന്നെ തുക പിൻവലിക്കാനുളള സൗകര്യവുമുണ്ട്. പക്ഷെ നിക്ഷേപകൻ നിക്ഷേപതുകയുടെ ഒരു ശതമാനം തിരികെ നൽകേണ്ടി വരും.