call

അൽപനാൾ മുൻപാണ് സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമായ ട്വിറ്റർ ഇലോൺ മസ്‌ക് സ്വന്തമാക്കിയത്. എക്‌സ് എന്ന് പ്ളാറ്റ്ഫോമിന് പേര് മാറ്റിയതടക്കം പലതരം ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുകയും ചിലതെല്ലാം വരുത്താനും മസ്‌കിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് ഓഡിയോ, വീഡിയോ കോളിംഗ് സംവിധാനം.

എക്‌സ് അക്കൗണ്ടുള്ള എല്ലാവ‌ർക്കും കോളിംഗ് സംവിധാനം എനേബിൾ ആയിട്ടുണ്ടാകും. എന്നാൽ ഇതിൽ ചില പ്രശ്‌നങ്ങളുണ്ട്. കോളിലുള്ളയാൾക്ക് മറുവശത്തുള്ളയാളുടെ ഐപി അഡ്രസ് വ്യക്തമായി അറിയാനാകും. ഐപി അഡ്രസ് മറയ്‌ക്കാനും എന്നാൽ എക്‌സിൽ സൗകര്യമുണ്ട്. പക്ഷെ എൻഡ് ടു എൻഡ് കോൾ എൻക്രിപ്റ്റ‌ഡ് ആണോ സുരക്ഷിതമാണോ എന്നകാര്യത്തിൽ എക്‌സ് വ്യക്തത വരുത്തിയിട്ടില്ല. ഇത് സ്വകാര്യതയിൽ കടന്നുകയറി വിവരങ്ങൾ അറിയാൻ എക്‌സിനെ സഹായിക്കും.

ഓഡിയോ വീഡിയോ കോളുകൾ എങ്ങനെ ഓഫാക്കാം?

കോളിംഗ് ഓപ്‌‌ഷൻ ആദ്യമേതന്നെ എനേബിൾ ആയിട്ടുണ്ടെങ്കിലും അത് ഓഫ് ചെയ്യാനും സാധിക്കും. അതെങ്ങനെയെന്ന് നോക്കാം. ആദ്യം എക്‌സ് ആപ്പ് തുറക്കുക ഇതിൽ മേസേജ് അയക്കുന്നതിന്റെ ചിത്രമടങ്ങിയയിടത്ത് ടാപ്പ് ചെയ്യണം.ഇനി വലതുവശത്ത് സെറ്റിംഗ്സ് ഐക്കണിൽ തൊടുക. ഇതിൽ എനേബിൾ ഓഡിയോ ആന്റ് വീഡിയോ കോളിംഗ് എന്ന് കാണാം. ഇത് ഓഫ് ചെയ്യുക. ഇതോടെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് കോൾ ചെയ്യുന്നതിനുള്ള ഫീച്ചർ ഓഫായിരിക്കുകയാണ്.

എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ പ്രശ്നം കുഴപ്പമില്ല എന്നുള്ളവർക്ക് ഐപി അഡ്രസ് മറയ്‌ക്കണം എന്നുണ്ടെങ്കിൽ എൻഹാൻസ് കോൾ പ്രൈവസി എന്നത് തുറക്കുക,ഇതോടൊപ്പം അപരിചിതർ, പിന്തുടരുന്നവർ, വെരിഫൈഡ് യൂസേഴ്‌സ് എന്നിവരിൽ ആര് തങ്ങളെ വിളിക്കണം എന്നും ഇപ്പോൾ ഉപഭോക്താക്കൾക്ക് വിളിക്കാനാകും.എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ ഉറപ്പ് നൽകാത്തതിനാൽ തങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ അന്യനാട്ടിലുള്ളവർക്കടക്കം ലഭ്യമാകുമോ എന്ന ആശങ്ക പല എക്‌സ് യൂസർമാർക്കുമുണ്ട്. ഐപി അഡ്രസ് മനസിലാക്കുന്നതിലൂടെ തങ്ങളുടെ ലൊക്കേഷനടക്കം മറ്റുള്ളവ‌ർക്ക് എളുപ്പം മനസിലാകും എന്നതാണ് ഇവർ ഉയർത്തുന്ന പ്രശ്‌നം.