inl

തിരുവനന്തപുരം: ഇടതുമുന്നണിയിലുള്ള നാഷണൽ സെക്കുലർ കോൺഫറൻസും ഐ.എൻ.എൽ വഹാബ് വിഭാഗവും ലയിക്കുന്നു. നാഷണൽ ലീഗ് എന്നാകും പുതിയ പേര്. ലയന സമ്മേളനം ഇന്ന് വൈകിട്ട് മൂന്നിന് വൈ.എം.സി.എ ഹാളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ, ഡോ.നീലലോഹിതദാസ്, ഡോ.വർഗീസ് ജോർജ്, പ്രൊഫ.എ.പി.അബ്ദുൽ വഹാബ് തുടങ്ങിയവർ പങ്കെടുക്കും.