തങ്കത്തിന് ആശംസയുമായി ദേവര ടീം

ജാൻവി കപൂറിന് ജന്മദിനാശംസ നേർന്ന് ദേവര ടീം. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ദേവര എന്ന ജൂനിയർ എൻടിആർ ചിത്രത്തിൽ നായികയാണ് ജാൻവി. ഞങ്ങളുടെ സ്വന്തം 'തങ്കം' ജാൻവി കപൂറിന് പിറന്നാളാശംസകൾ' എന്ന കുറിക്കുകയും ചെയ്തു. ചിത്രത്തിലെ ജാൻവിയുടെ ലുക്കും പുറത്തുവിട്ടു. ജാൻവിയുടെ ആദ്യ തെന്നിന്ത്യൻ ചിത്രമാണ് ദേവര. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം ഒക്ടോബർ 10ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരമായ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. യുവസുധ ആർട്സും എൻടിആർ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന് രത്നവേലു ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, പ്രൊഡക്ഷൻഡിസൈനർ: സാബു സിറിൾ , എഡിറ്റർ: ശ്രീകർ പ്രസാദ്. പി.ആർ. ഒ: ആതിര ദിൽജിത്ത്.