
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ്. പരിപാടിയുടെ സംപ്രേഷണം നിലവിൽ ഇല്ലെങ്കിലും മത്സരാർത്ഥികളുടെ വിശേഷങ്ങൾ വാർത്തയാകാറുണ്ട്. ബിഗ്ബോസിന്റെ ഈ കഴിഞ്ഞ സീസണിലെ മത്സരാർത്ഥിയായിരുന്ന ശോഭാ വിശ്വനാഥന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വ്യവസായിയും മോഡലുമായ ശോഭയുടെ പുതിയ ചിത്രങ്ങൾക്ക് ആരാധകർ മികച്ച പ്രതികരണങ്ങളാണ് നൽകുന്നത്.
'പ്രകൃതിക്ക് നമ്മളെ ആവശ്യമില്ല,നമുക്ക് പ്രകൃതിയെയാണ് ആവശ്യം' എന്ന ക്യാപ്ഷനോടുകൂടിയാണ് താരം സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ശോഭ ഒരു കൈയുപയോഗിച്ച് മുഖം പകുതിയായി മറച്ച് ക്യാമറയ്ക്ക് പോസ് ചെയ്ത ഫോട്ടോയാണ് കൂടുതൽ ആകർഷകമായിട്ടുളളത്. മുഖത്തും മുടിയിഴകളിലും കൈകളിലുമായി ചെളി പുരട്ടി പിടിപ്പിച്ച രീതിയിലുളളതാണ് ചിത്രങ്ങൾ.
ബിഗ്ബോസിലൂടെ തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്ന മത്സരാർത്ഥി കൂടിയാണ് ശോഭ. ഒരിക്കലും പിൻമാറാൻ തയ്യാറാകാത്ത ഒരു താരം എന്ന ഇമേജായിരുന്നു ശോഭ ബിഗ് ബോസിൽ ഉണ്ടാക്കിയെടുത്തത്. സാരി ഡിസൈനിംഗിലും മറ്റുളള കലാപ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായ ശോഭ സോഷ്യമീഡിയയിലും ശ്രദ്ധേയമാണ്.