കൊച്ചി: വനിതാദിനത്തിനു മുന്നോടിയായി ഇന്ത്യയിലെ ടയർ-2, ടയർ-3 നഗരങ്ങളിലെ വനിതാ സംരംഭകരുടെ ഡിജിറ്റൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഗ്ലോബൽ അലയൻസ് ഫോർ മാസ് എന്റർപ്രണർഷിപ്പു(ഗെയിം) മായി ആമസോൺ ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. ആമസോൺ ഇന്ത്യയുടെ ഡിജിറ്റൽ സംരംഭകത്വ യാത്രയിൽ ഏകദേശം 25,000 വനിതാ സംരംഭകരെയും കരകൗശല വിദഗ്ദ്ധരെയും പിന്തുണയ്ക്കും.
ബിസിനസ് കപ്പാസിറ്റി ബിൽഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് നൈപുണ്യ വിടവുകൾ നികത്തൽ, ശേഖരിച്ച ബ്രാൻഡുകളായി സംയോജിപ്പിക്കാൻ അവരെ പ്രാപ്തരാക്കുക എന്നിവയിൽ ഗെയിം സഹായകമാകുന്നു.
ആമസോൺ ഇന്ത്യയും ഗെയിമും തമ്മിലുള്ള സഹകരണം ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) വളർച്ച ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.
. ആമസോൺ കരിഗർ, സഹേലി പദ്ധതികൾ സംരംഭകത്വത്തിൽ ഏർപ്പെട്ടിരിക്കുന്ന വില്പനക്കാർക്ക് യാതൊരു സാമ്പത്തിക നിക്ഷേപവുമില്ലാതെ വർക്ക്ഷോപ്പുകൾ/പരിശീലനം, ഓൺ ബോർഡിംഗ്, എ.എം പിന്തുണ എന്നിവ വാഗ്ദാനം ചെയ്യും.