
ന്യൂഡൽഹി: വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയെ ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയിൽ നൽകിയ ഹർജിനിലനിൽക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
സാമ്പത്തികനയത്തിൽ ജുഡീഷ്യൽ പരിശോധന കഴിയില്ലെന്നും
കേസ് പരിഗണിച്ചാൽ മറ്റ് സംസ്ഥാനങ്ങളും കോടതിയെ സമീപിക്കുമെന്നും അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി വാദിച്ചു.
വായ്പാനുമതി കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും കേരളത്തിന്റെ അവകാശമാണെന്നും കബിൽ സിബൽ വാദിച്ചു.
ശമ്പളം നൽകുന്നുണ്ടെങ്കിലും പെൻഷനും ആനുകൂല്യങ്ങളും നൽകാൻ ബുദ്ധിമുട്ടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
13608 കോടി കിട്ടിയാലും ഏഴ് ദിവസത്തെ ആവശ്യങ്ങൾക്ക് മാത്രമേ തികയുകയുള്ളു എന്നും അദ്ദേഹം ബോധിപ്പിച്ചു.
പരസ്യപ്രസ്താവന പാടില്ല
പതിനയ്യായിരം കോടി കൂടി വായ്പയായി ലഭ്യമാക്കാൻ കേന്ദ്രവുമായി കേരളം ചർച്ച നടത്തുമ്പോൾ നേതാക്കളുടെ ഭാഗത്തുനിന്ന് പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വ. കപിൽ സിബലിനോട് പ്രത്യേകമായി ഇക്കാര്യം പറഞ്ഞു. രണ്ടുഭാഗത്തു നിന്നും പ്രസ്താവനകൾ വരുന്നുണ്ടെന്നും കേന്ദ്രസർക്കാരിന്റെ ഉന്നതസ്ഥാനത്തിരിക്കുന്ന ആളും പരസ്യപരാമർശം നടത്തിയെന്നും സിബൽ പ്രതികരിച്ചു. ഇനി പരസ്യപ്രതികരണമുണ്ടാകില്ലെന്നും ഉറപ്പുനൽകി. കേന്ദ്രത്തിൽ നിന്ന് ആരും പരാമർശം നടത്തിയില്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ വെങ്കട്ടരാമൻ അറിയിച്ചപ്പോൾ പേര് പറയണമോയെന്ന് സിബൽ തിരിച്ചുചോദിച്ചു.
സമ്പദ് വ്യവസ്ഥ ശക്തം:
സുപ്രീംകോടതി
ന്യൂഡൽഹി: ഇന്ത്യ ശക്തമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണെന്ന് ലോകം അംഗീകരിച്ചതായി ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെതിരെ കേരളം സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഈ നിരക്ഷണം നടത്തിയത്.
ജി-ഏഴ് രാജ്യങ്ങളിൽ എറ്റവും മികച്ച സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി
പറഞ്ഞപ്പോഴാണ് കോടതിയുടെ പ്രതികരണം. ഇന്ത്യൻ സമ്പദ്ഘടന അഭിവൃദ്ധി പ്രാപിക്കുകയും, അതിജീവിക്കുകയും ചെയ്യുന്നു. വെറും ധാരണയുടെ പുറത്തല്ല, കണക്കുകളുടെ അടിസ്ഥാനത്തിലാണിത് പറയുന്നത്. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അത് ബോദ്ധ്യപ്പെടുന്നുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.