
കണ്ണുനീരിന്റെ
ചിരവ കൊണ്ട്
പെണ്ണേ നിന്റെ
നിലാവുദിച്ച
കിനാവുകളൊക്കെ
ആരൊക്കെയോ
ചിരകി കളയുന്നുണ്ട്.
പൗരുഷ തലക്കനത്തിന്റെ
ഗോവണിയിൽ ഒക്കെ
അബല എന്ന
എണ്ണയിട്ട്
നിന്നെ ആരൊക്കെയോ
തെന്നി വീഴ്ത്തിക്കുന്നുണ്ട്.
കിതയ്ക്കാതെയും
വിയർക്കാതെയും
ഓടിയ നിന്റെ
സ്വാതന്ത്ര്യത്തിന്റെ
വെള്ളമുയൽ-
ക്കുഞ്ഞുങ്ങളെ
കൊന്ന് കറിവച്ച്,
അസ്വാതന്ത്ര്യത്തിന്റെ
തീൻമേശയിൽ
വിളമ്പുന്നുണ്ട്,
ചിലരൊക്കെ.
സഹനങ്ങളുടെ
ശംഖിൽ
ഇരമ്പിപ്പെരുത്ത
വേദനയുടെ
വേദാന്തക്കടലാണ്
പെണ്ണേ നീ.
നിന്നെ ചവിട്ടിമെതിക്കുമ്പോൾ
കുതിപ്പിന്റെ കുതിരവേഗം
കരുതിവയ്ക്കുക