
കൊച്ചി: കെട്ടിടനിർമ്മാണത്തിന് മണ്ണ് നീക്കവേ മണ്ണിടിച്ചിലിൽ പെട്ട് മൂന്ന് തൊഴിലാളികൾ മരിച്ചു. പിറവം പേപ്പടിയിലായിരുന്നു അപകടം. വൈകിട്ട് നാലുമണിയോടെയാണ് സംഭവം.അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്നുപേരും. മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണ്.
കമ്പി നിരത്തിയതിന് മുകളിലെ കുഴിയിൽ നിന്നാണ് തൊഴിലാളികൾ ജോലിചെയ്‌തത്. ഇതിനിടെയാണ് മണ്ണിടിഞ്ഞ് താഴ്‌ചയിലേക്ക് പതിച്ചത്. ഉടൻ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തൊഴിലാളികളെ രക്ഷിക്കാൻ സാധിച്ചില്ല. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.