football

മ്യൂണിക്ക്/മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ ഫൈനലുകളിൽ മിന്നുന്ന വിജയം നേടി ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും ക്വാർട്ടറിലെത്തി.

സ്പാനിഷ് ക്ളബ് റയൽ സോസിഡാഡിനെ ആദ്യ പാദത്തിൽ 2-0ത്തിന് തോൽപ്പിച്ചിരുന്ന പാരീസ് എസ്.ജി കഴിഞ്ഞ രാത്രി രണ്ടാം പാദത്തിൽ 2-1നാണ് വിജയം കണ്ടത്. ഇരുപാദങ്ങളിലുമായി 4-1 എന്ന മാർജിനിൽ മുന്നിലെത്തിയ പാരീസിന് വേണ്ടി രണ്ടാം പാദത്തിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് 15,56 മിനിട്ടുകളിലായി രണ്ട് ഗോളുകളും നേടിയത്.

ആദ്യ പാദത്തിൽ ഇറ്റാലിയൻ ക്ളബ് ലാസിയോയോട് ഏകപക്ഷീയമായ ഒരുഗോളിന് തോറ്റിരുന്ന മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് രണ്ടാം പാദത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ജയിച്ചാണ് അവസാന എട്ടിലേക്ക് കാലെടുത്ത് വച്ചത്. ഇരട്ട ഗോളുകൾ നേ‌ിയ ഹാരി കേനും ഒരു ഗോളടിച്ച തോമസ് മുള്ളറുമാണ് ബയേണിന് വിജയമൊരുക്കിയത്.