d

തി​രു​വ​ന​ന്ത​പു​രം​:​ ​മി​ക​ച്ച​ ​അ​ഭി​മു​ഖ​ത്തി​നു​ള്ള​ 2022​-​ലെ​ ​സം​സ്ഥാ​ന​ ​ടെ​ലി​വി​ഷ​ൻ​ ​അ​വാ​ർ​ഡി​ന് ​കേ​ര​ള​കൗ​മു​ദി​ ​അ​സോ​സി​യേ​റ്റ് ​എ​ഡി​റ്റ​ർ​ ​വി.​എ​സ്.​ ​രാ​ജേ​ഷ് ​അ​ർ​ഹ​നാ​യി.​ ​മി​ക​ച്ച​ ​സം​ഗീ​ത​സം​വി​ധാ​യ​ക​നു​ള്ള​ ​അ​വാ​ർ​ഡ് ​കൗ​മു​ദി​ ​ടി.​വി​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്ത​ ​'​ ​കാ​ത്തോ​ളാം​"​ ​എ​ന്ന​ ​ടെ​ലി​ഫി​ലി​മി​ന്റെ​ ​സം​ഗീ​ത​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ ​ജി​ഷ്ണു​ ​തി​ല​കി​നാ​ണ്.


കൗ​മു​ദി​ ​ടി.​വി​യി​ലെ​ ​പ്ര​തി​വാ​ര​ ​പ​രി​പാ​ടി​യാ​യ​ ​സ്ട്രെ​യി​റ്റ് ​ലൈ​നി​ൽ​ ​പ്ര​ശ​സ്ത​ ​ക​ഥാ​കൃ​ത്ത് ​ടി.​ ​പ​ത്മ​നാ​ഭ​ൻ,​ ​ബ​ഹി​രാ​കാ​ശ​ ​ശാ​സ്ത്ര​ജ്ഞ​നാ​യ​ ​ഡോ.​ ​ന​മ്പി​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​രു​മാ​യി​ ​ന​ട​ത്തി​യ​ ​അ​ഭി​മു​ഖ​ങ്ങ​ളാ​ണ് ​അ​വാ​ർ​ഡി​ന് ​അ​ർ​ഹ​മാ​ക്കി​യ​ത്.​ 10,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ശി​ല്പ​വും​ ​അ​ട​ങ്ങി​യ​താ​ണ് ​അ​വാ​ർ​ഡ്.​ ​കൈ​ര​ളി​ ​ടി.​വി​യി​ലെ​ ​എ​ൻ.​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​ഇ​തേ​ ​അ​വാ​ർ​ഡ് ​പ​ങ്കി​ട്ടു.​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ച​താ​ണി​ത്.​

​ടെ​ലി​വി​ഷ​ൻ​ ​അ​ഭി​മു​ഖ​ത്തി​ന് ​രാ​ജേ​ഷി​ന് ​ല​ഭി​ക്കു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡാ​ണി​ത്.​ ​പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ദേ​ശീ​യ​ ​അ​വാ​ർ​ഡ​ട​ക്കം​ ​അ​ന​വ​ധി​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​രു​വി​യോ​ട് ​സെ​ന്റ് ​റീ​ത്താ​സ് ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​ ​എ​സ്.​എ​സ്.​ ​ദീ​പ​യാ​ണ് ​ഭാ​ര്യ.​ ​പ​ട്ടം​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ത്തി​ലെ​ ​പ്ള​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​ ​രാ​ജ്ദീ​പ് ​ശ്രീ​ധ​ർ​ ​മ​ക​നാ​ണ്.​ 15,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ശി​ല്പ​വു​മ​ട​ങ്ങു​ന്ന​താ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നു​ള്ള​ ​അ​വാ​ർ​ഡ്.