pic

വാഷിംഗ്ടൺ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ്, മെസഞ്ചർ പ്ലാറ്റ്ഫോമുകൾ ചൊവ്വാഴ്ച രാത്രി ആഗോളവ്യാപകമായി തട​സ്സ​പ്പെ​ട്ടതിലൂടെ മെ​റ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിന് 300 കോടിയോളം ഡോളറിന്റെ നഷ്ടം.

ബ്ലൂംബർഗിന്റെ കണക്ക് പ്രകാരം സക്കർബർഗിന്റെ ആസ്തി ഒറ്റ ദിവസം കൊണ്ട് 279 കോടി ഡോളർ ഇടിഞ്ഞ് 17,600 കോടി ഡോളറിലെത്തി. എന്നാൽ ആഗോള കോടീശ്വരൻമാരിലെ നാലാം സ്ഥാനം അദ്ദേഹം നിലനിറുത്തി. ഇതിനിടെ മെറ്റയുടെ ഓഹരിയിൽ 1.6 ശതമാനം ഇടിവുണ്ടായി.

രാത്രി 8.45ന് തട​സ്സ​പ്പെ​ട്ട സേവനം രാത്രി 10നാണ് പുനഃസ്ഥാപിച്ചത്. അതേ സമയം,​ സേവനം തടസപ്പെടാൻ കാരണം സാങ്കേതിക പ്രശ്നങ്ങളാണെന്നാണ് മെറ്റയുടെ വിശദീകരണം. പുതിയ മാ​റ്റങ്ങൾ പരീക്ഷിക്കുന്നതിനിടെയുണ്ടായ കോഡിംഗ് തകരാറാകാം പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് അഭ്യൂഹമുണ്ട്.