കൊച്ചി: സംസ്ഥാനത്തെ സ്വർണവില എക്കാലത്തെയും ഉയർന്ന നിലയിലേയ്ക്ക്. ഇന്നലെ പവന് 200 രൂപ വർദ്ധിച്ച് സ്വർണവില 47760 രൂപയിലെത്തി. ഗ്രാമിന് 25കൂടി 5970 രൂപയുമായി. ചൊവ്വാഴ്ച്ച പവന് 560 രൂപ ഉയർന്ന് വില റെക്കാഡായ 47,560 രൂപയിലെത്തിയിരുന്നു. ഇത് തിരുത്തിയാണ് ഇന്നലെ വില47760 രൂപയിലേക്കെത്തിയത്.
അമേരിക്ക ഉയർന്ന പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർദ്ധനയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ ദിവസം അന്താരാ ഷ്ട്ര സ്വർണവില 2118 ഡോളർ വരെ ഉയർന്നിരുന്നു. വില വീണ്ടും ഉയർന്നേക്കാമെന്നാണ് സൂചന..