
യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം. ഇതര സംസ്ഥാനങ്ങളിലേക്ക് കുടുംബസമേതം യാത്രപോകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിന്റെ കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. മുൻ വർഷം ഇന്ത്യയ്ക്കകത്തു നിന്നുള്ള 2,18,71,641 പേർ നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു