ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി) ചെന്നൈയുടെ വാർഷിക രാജ്യാന്തര കലാമേളയായ വൈബ്രൻസ് 2024ന് തുടക്കമായി. ഇന്ത്യയ്ക്ക് പുറമേ ജപ്പാൻ, ശ്രീലങ്ക, പോളണ്ട്, ബ്രസീൽ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 22000 വിദ്യാർത്ഥികൾ ഒൻപത് വരെ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നുണ്ട്. ഗായകരായ ശ്രേയ ഘോഷാൽ, ആൻഡ്രിയ ജെർമിയ, ജോനിത ഗാന്ധി, നടൻ സോനു സൂദ്, ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് എന്നിവർ അതിഥികളായി പങ്കെടുക്കും. നൂറിലേറെ കലാ പരിപാടികൾ അരങ്ങേറും. 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യും.
കാപ്ഷൻ
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി) ചെന്നൈയുടെ വാർഷിക രാജ്യാന്തര കലാമേളയായ വൈബ്രൻസ് 2024ന്റെ ലോഗോ വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ.ശേഖർ വിശ്വനാഥൻ, പുറത്തിറക്കുന്നു