pic

കീവ്: യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോറ്റാക്കീസും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെ സമീപ പ്രദേശത്ത് റഷ്യൻ മിസൈലാക്രമണം. ഇന്നലെ തെക്കൻ നഗരമായ ഒഡേസയിലായിരുന്നു സംഭവം. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയ സ്ഥലത്ത് നിന്ന് 492 അടി അകലെ മിസൈലുകളിൽ ഒന്ന് പതിച്ചു. ഔദ്യോഗിക സംഘങ്ങളിലെ ആർക്കും പരിക്കില്ല. എന്നാൽ മേഖലയിൽ 5 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ സൈന്യം അറിയിച്ചു.