d

ആലപ്പുഴ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവരെ പ്രതിരോധ സജ്ജരാക്കാൻ ഒരുങ്ങി പൊലീസ്. അക്രമസാഹചര്യം തിരിച്ചറിയുക, ധൈര്യത്തോടെ അക്രമിയെ നേരിടാൻ കായികമായും മാനസികമായും പ്രാപ്തമാക്കുക എന്നിവ ലക്ഷ്യമിട്ട് സ്വയം സുരക്ഷാ പരിശീലനം നൽകാനാണ്

പൊലീസ് പദ്ധതി.

സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടവിധം പ്രതിരോധിക്കാൻ കഴിയാത്തതാണ് അവർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമെന്ന തിരിച്ചറിവും പരിശീലന പരിപാടിക്ക് പിന്നിലുണ്ട്. പദ്ധതിയുടെ ആദ്യപടിയായി,​ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വനിത പൊലീസ് ഓഫീസർമാർക്ക് തിരുവനന്തപുരത്ത് സ്പെഷ്യൽ കമാൻഡോവിംഗ് പരിശീലനം നൽകും. സ്കൂളുകൾ, കോളേജുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ഗവ.ഓഫീസുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ,​ ക്ലബുകൾ, വായനശാലകൾ, സാമുദായിക സംഘടനകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും അവർ പരിശീലനം നൽകും. അന്താരാഷ്ട്ര വനിതാദിനമായ ഏപ്രിൽ 2ന് രാവിലെ 10ന് ആര്യാട് കമ്യൂണിറ്റി ഹാൾ, 3ന് കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് ആദ്യ പരിശീലനം.


കായിക പരിശീലനം നൽകും

 അപകട സാഹചര്യം എങ്ങനെ ഒഴിവാക്കാം

 സ്വീകരിക്കേണ്ട മുൻകരുതലുകൾ

 ബോധവത്ക്കരണം

 എതിരാളിയെ നേരിടാനുള്ള കായികപരിശീലനം

 പ്രശ്നങ്ങളെ നേരിടാനുള്ള മനോധൈര്യം