
പല കാര്യങ്ങൾക്ക് വേണ്ടിയും വാശി പിടിക്കുന്ന കുട്ടികളുണ്ട്. വാശി പിടിച്ചിട്ടും മാതാപിതാക്കൾ ആഗ്രഹം സാധിച്ചുതന്നില്ലെങ്കിൽ മിക്കവരുടെയും അടുത്ത അടവ് കരച്ചിലാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു കൊച്ചുപെൺകുട്ടിയാണ് വീഡിയോയിലുള്ളത്. ആവശ്യമാകട്ടെ ഇപ്പോൾ കല്യാണം കഴിക്കണമെന്നും. ഇക്കാര്യം പിതാവിനോട് പറഞ്ഞ് പൊട്ടിക്കരയുകയാണ് കുട്ടി. ഇതുകേട്ട് പിതാവ് നൽകിയതാകട്ടെ ആരും പ്രതീക്ഷിക്കാത്ത ഒരു മറുപടിയും.
കല്യാണം മോശമാണെന്നും കഴിക്കരുതെന്നുമായിരുന്നു പിതാവിന്റെ മറുപടി. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വളരെ ക്യൂട്ടാണ് കുട്ടിയെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്. ഇതിനോടകം ഒരുലക്ഷത്തിനടുത്ത് ലൈക്കും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.