flight-

മികച്ച തൊഴിലും വരുമാനവും ലഭിക്കാൻ ദിവസവും നിരവധി പേരാണ് ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നത്. ഈ കാലഘട്ടത്തിൽ മികച്ച വരുമാനമുള്ള ഒരു തൊഴിൽ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ചെെനയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ നമ്മളെ ഞെട്ടിക്കും.

നമ്മുടെ നാട്ടിൽ റോഡിലും തെരുവിലും കണ്ടുവരുന്ന ഭിക്ഷാടനം കൊണ്ട് ഒരാൾ സമ്പാദിക്കുന്നത് ലക്ഷകണക്കിന് രൂപയാണ്. ഈ വാർത്ത ഇപ്പോൾ പ്രചരിച്ചതോടെ ചെെനയിലേക്ക് വിമാനം കയറാൻ തയ്യാറാണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. ചെെനയിലെ ഒരു നടൻ ഭിക്ഷാടനത്തിലൂടെ മാസം സമ്പാദിക്കുന്നത് എട്ട് ലക്ഷം രൂപയാണെന്നാണ് പ്രചരിക്കുന്ന വാർത്ത.

പ്രൊഫഷണൽ നടനായ ലു ജിങ്കാംഗ് കഴിഞ്ഞ 12 വ‌ർഷമായി തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഭിക്ഷയാചിക്കുന്നു. യാചകനെ പോലെ വസ്ത്രം ധരിച്ച് മുഖത്ത് അഴുക്ക് തേച്ച് അഭിനയിച്ചാണ് ജനങ്ങളിൽ നിന്ന് പണം വാങ്ങുന്നത്. ചിലപ്പോൾ ഇയാൾക്ക് ആഹാരവും പാനീയങ്ങളും ലഭിക്കും. കൂടുതലും വിനോദസഞ്ചാരികളാണ് ഇദ്ദേഹത്തിന് പണം നൽകുന്നത്. ലു ജിങ്കാംഗ് ഒരു മാസം 70,000 യുവാൻ (ഏകദേശം എട്ട് ലക്ഷം രൂപ)വരെ സമ്പാദിക്കുന്നു.

actor

ചെെനയിലെ ഏറ്റവും ഉയർന്ന ശമ്പളം ഏകദേശം 29,000 യുവാൻ ( മൂന്ന് ലക്ഷം രൂപ) ആണ്. ഇത് ചെെനയിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വ്യക്തികളിൽ ഒരാളായി ലുവിനെ മാറ്റുന്നു. ചെെനയിലെ ഏറ്റവും ധനികരായ ഭിക്ഷാടകരിൽ ഒരാളാണ് അദ്ദേഹമെന്നും റിപ്പോർട്ടുണ്ട്. ഇത് തികച്ചും വിചിത്രമായി തോന്നാമെങ്കിലും ഷോ അവതരിപ്പിക്കാനുള്ള ഇഷ്ടം കൊണ്ടാണ് ലു ഈ മാർഗം തിരഞ്ഞെടുത്തത്. തുടക്കത്തിൽ ലുവിന്റെ കുടുംബം ഇതിനെ പിന്തുണച്ചില്ല. എന്നാൽ ഒരു യാചകനായുള്ള ലുവിന്റെ പ്രടകനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.