പിന്നെയും പിന്നെയും മേയിൽ ആരംഭിക്കും

നടൻ മഹേഷ് ഇടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന പിന്നെയും പിന്നെയും എന്ന ചിത്രത്തിൽ ധ്രുവൻ, ആൻ ശീതൾ, ഹന്ന റെജി കോശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ട്രയാംഗിൾ ലൗ സ്റ്റോറിയായ ചിത്രം
രണ്ടു പേരുടെ ഓർമ്മകളിൽ കൂടി ഒരാളുടെ ജീവിതകഥ പറയുന്നു.
പൃഥ്വിരാജ് നായകനായ കലണ്ടർ എന്ന ചിത്രത്തിലൂടെയാണ് മഹേഷ് സംവിധായകന്റെ കുപ്പായം അണിയുന്നത്.
കലണ്ടറിനു ശേഷം റീൻ ഗാര ഒസ്സൈ ,പാർക്കർതെല്ലാം ഉൻമയയല്ലൈ എന്നീ തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.ജഗദീഷ്, ബൈജു സന്തോഷ്,ജോണി ആന്റണി,ദിനേശ് പണിക്കർ, സൂര്യാകൃഷ്, നിസ്സാർ, അരുൺ. സി. കുമാർ, ഗായത്രി സുരേഷ്, നീന കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങൾ.
രചന സന്തോഷ് കപിലൻ, ഛായാഗ്രഹണം സിബി ജോസഫ്, ഗാനങ്ങൾ റഫീഖ് അഹമ്മദ്
സംഗീതം അഫ്സൽ യൂസഫ്, പശ്ചാത്തല സംഗീതം ദീപക് ദേവ്,എഡിറ്റിംഗ് മോജി,
കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് സന്തോഷ് വെൺപകൽ, പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് കോതമംഗലം.
കോടൂർ ഫിലിംസിന്റെ ബാനറിൽ ബിജു കോടൂർ, രേവ് പിള്ള, നരസിംഹൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
മേയ് ആദ്യം തിരുവനന്തപുരം, കൊച്ചി, പോണ്ടിച്ചേരി ഡാർജലിംഗ് എന്നിവടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. പി.ആർ. ഒ വാഴൂർ ജോസ്.