പായൽ രാധാകൃഷ്ണ മലയാളത്തിലേക്ക്

ss

വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും സഹോദരന്മാരായി എത്തുന്നു. രജിത്ത് ആർ.എൽ , ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും സഹോദരന്മാരായി എത്തുന്നത്.സെബാൻ എന്ന വ്യക്തിയുടെ മരണ ശേഷം അയാൾ സ്വപ്നം കണ്ട ലോകം സാക്ഷാത്കരിക്കാൻ മക്കളായ ജിജോയും ജിന്റോയും നടത്തുന്ന ശ്രമങ്ങളും അതു നടപ്പാക്കുന്നതിനിടെ ഉണ്ടാകുന്ന പ്രതിസന്ധികളും അത്യന്തം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു.ലാലു അലക്സ് ആണ് സെബാൻ. രാജാക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ കന്നട താരം പായൽ രാധാകൃഷ്ണ ആണ് നായിക, പായലിന്റെ മലയാള അരങ്ങേറ്രം കൂടിയാണ്. അമൈറ,
അശോകൻ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ജീമോൻ ജോർജ്,
സേതു ലഷ്മി. ഐശ്വര്യ ബാബു , ജീമോൾ, റിയാസ് നർമ്മകല , ആർ.എസ്. പണിക്കർ, ശശി നമ്പീശൻ, അഞ്ജന അപ്പുക്കുട്ടൻ, ശ്യാം തൃക്കുന്നപ്പുഴ,ഷിനിൽ എന്നിവരാണ് മറ്റ് താരങ്ങൾ.കഥ രജിത്ത് ആർ.എൽ. - ശിവ
തിരക്കഥ - രജിത്ത് ആർ.എൽ. - രാഹുൽ കല്യാൺ, ഛായാഗ്രഹണം. ഷിന്റോ വി. ആന്റോ,പ്രൊഡക്ഷൻ കൺട്രോളർ. കമലാക്ഷൻ പയ്യന്നൂർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ജസ്റ്റിൻ കൊല്ലം.
യിവാനി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആരതി കൃഷ്ണ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.

.