ss

ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന
ഗെറ്റ് സെറ്റ് ബേബി പൂർത്തിയായി.ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന സാമൂഹികപ്രസക്തിയുള്ള ഫാമിലി എന്റർടെയ്നറാണ് ഗെറ്റ് സെറ്റ് ബേബി .

ചെമ്പൻ വിനോദ്,ശ്യാം മോഹൻ, ജോണി ആന്റണി, മീര വാസുദേവ്,ഭഗത് മാനുവൽ,സുരഭി ലക്ഷ്മി,മുത്തുമണി, വർഷ രമേഷ്,ജുവൽ മേരി,അഭിരാം,ഗംഗ മീര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വൈ. വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം എഴുതുന്നു. ഛായാഗ്രഹണം അലക്സ് ജെ. പുളിക്കൽ.
സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ് എന്നിവർ പങ്കാളികളാവുന്ന ആദ്യ സംരംഭം കൂടിയാണ് .
പി .ആർ . ഒ എ .എസ് ദിനേശ്.