ss

മണിക്കുട്ടൻ, മധുപാൽ, ജോയ് മാത്യു, ബാബു അന്നൂർ, ഷെഫ് നളൻ, അനീഷ് പിള്ള, മുൻഷി രഞ്ജിത്, മീര നായർ, അല എസ്. നയന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ശ്രീ മുത്തപ്പൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പൃഥ്വി രാജീവൻ എന്ന ബാലതാരത്തെയും പരിചയപ്പെടുത്തന്നുണ്ട്.പൗരാണിക കാലം മുതൽ ഉത്തര മലബാറിൽ ജാതീയമായും തൊഴിൽപരമായും അടിച്ചമർത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കൺകണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ചിത്രത്തിന്റെ പ്രമേയം.
പ്രതിഥി ഹൗസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ-ബിജു കെ ചുഴലി,ചന്ദ്രൻ നരിക്കോട് എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം റെജി ജോസഫ്,എഡിറ്റിംഗ് രാജേഷ് ടി .വി,
സംഗീതം രമേഷ് നാരായൺ,ഗാനരചന-മുയ്യം രാജൻ, കലാസംവിധാനം മധു വെള്ളാവ്.പി .ആർ. ഒ എ .എസ് ദിനേശ്.