singapore

ലോകത്തെ മികച്ച രാജ്യങ്ങളിൽ ഒന്നാണ് സിംഗപ്പൂർ. സമാധാനം ഉള്ള രാജ്യമായത് കൊണ്ട് തന്നെ ഇവിടേക്ക് ജോലിക്കായും പഠനത്തിനായും എത്താൻ നിരവധി വിദേശികൾ ശ്രമിക്കുന്നുണ്ട്. എന്നാൽ പ്രവാസികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഈ രാജ്യത്ത് ജോലി ലഭിക്കുകയെന്നത് ഇനി അത്ര എളുപ്പമുള്ള കാര്യമല്ല. 2025 ഓടെ പ്രവാസികളുടെ തൊഴിൽ നിയമങ്ങൾ സർക്കാർ കർശനമാക്കുമെന്നാണ് റിപ്പോർട്ട്. ഈ നിയമ പ്രകാരം പ്രവാസികൾ സിംഗപ്പൂരിലേക്ക് വരാൻ എടുക്കുന്ന എംപ്ലോയ്മെന്റ് പാസിന്റെ ശമ്പള പരിധി വർദ്ധിപ്പിക്കും. സിംഗപ്പൂരിൽ വരാൻ പോകുന്ന നിയമങ്ങൾ പ്രവാസികളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

singapore

മിനിമം വേതന പരിധി

അടുത്ത വർഷം മുതൽ വിദേശ തൊഴിലാളികളുടെ ശമ്പള പരിധി ഉയർത്തുമെന്ന് സിംഗപ്പൂർ സർക്കാർ പ്രഖ്യാപിച്ചു. ഇതിലൂടെ അവർക്ക് വർക്കിംഗ് വിസയ്ക്ക് യോഗ്യത നേടാൻ കഴിയും. 2025 ജനുവരി മുതൽ തൊഴിൽ പാസ് ലഭിക്കുന്നതിന് പുതിയ അപേക്ഷകന്റെ ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 5,600 സിംഗപ്പൂർ ഡോളറായി (3.45 ലക്ഷം രൂപ) ആയിരിക്കണം. നിലവിൽ ഇത് 5,000 സിഗപ്പൂർ ഡോളറാണ് (3.08 ലക്ഷം രൂപ). ഇത്രയും ഭീമമായ തുക ശമ്പളമായി നൽകുന്നത് കമ്പനികളെ ദുരിതത്തിലാകുന്നു. ഇത് വിദേശത്തുള്ള ജീവനക്കാരെ നിയമിക്കാൻ കമ്പനികളെ പിന്നിലേക്ക് വലിക്കുന്നു.

singapore

സ്വദേശികൾക്ക് ജോലി

രാജ്യത്തെ ജനങ്ങൾക്ക് അനുകൂലമായ പരിഷ്കാരവും 2025 ഓടെ സിംഗപ്പൂർ സർക്കാർ നടപ്പിലാകും. പുതിയ നിയമങ്ങൾ പ്രകാരം സ്വദേശികൾക്കായിരിക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. സ്ഥാപനങ്ങൾ പൊതുവെ സ്വദേശികളെ നിയമിക്കാനായിരിക്കും ശ്രമിക്കുക. ഇത് വിദേശ തൊഴിലാളികൾക്ക് തിരിച്ചടിയാകും. ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്ന രാജ്യം കൂടിയാണിത്. സ്വദേശികൾക്ക് പ്രായത്തിന് അനുസരിച്ച് ഇവർക്ക് ശമ്പള വർദ്ധനയും ഉണ്ടാകും.

singapore

വിദേശ തൊഴിലാളികൾ

വിദേശ തൊഴിലാളികളെയാണ് സിംഗപ്പൂർ പ്രധാനമായും ആശ്രയിക്കുന്നത്. ജൂൺ വരെയുള്ള കണക്ക് പരിശോധിച്ചാൽ ഏകദേശം 1.48ദശലക്ഷം വിദേശ തൊഴിലാളികൾ ഇപ്പോൾ സിംഗപ്പൂരിൽ ഉണ്ട്. അതിൽ 1,97300 പേരുടെ കെെവശം എംപ്ലോയ്മെന്റ് പാസ് ഉണ്ട്. ശമ്പള പരിധിയിലെ മാറ്റം പ്രവാസികളെ നിയമിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന ആഗോള ബിസിനസുകളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. കൂടുതൽ കഴിവുള്ള തൊഴിലാളികളെയാണ് സിംഗപ്പൂർ അന്വേഷിക്കുന്നത്. അതിനാൽ തന്നെ ജോലിക്ക് അപേക്ഷിക്കുമ്പോൾ പല തരത്തിലുള്ള ഘട്ടങ്ങൾ കടന്നായിരിക്കും തിരഞ്ഞെടുക്കുക.

singapore

വാതിലുകൾ തുറന്ന് ജപ്പാൻ

സിംഗപ്പൂരിന്റെ വാതിലുകൾ അടഞ്ഞാലും പ്രവാസികൾക്കായി പുതിയ അവസരങ്ങൾ ഒരുക്കുകയാണ് ജപ്പാൻ. ഏഷ്യയിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളിൽ സിംഗപ്പൂർ കഴിഞ്ഞാൽ തൊട്ടുപിന്നിലാണ് ജപ്പാനിലെ ടോക്കിയോ നഗരത്തിന്റെ സ്ഥാനം. വൃത്തിയുള്ളതും വളരെ സുരക്ഷിതവുമായ നഗരമാണ് ടോക്കിയോ. ജീവിതച്ചെലവും കുറവാണ്. കഴിവുള്ള പ്രൊഫഷണലുകളെ ദീർഘകാലത്തേക്ക് നഗരത്തിൽ നിർത്താൻ പ്രോത്സാഹിപ്പിക്കുന്നു പുതിയ നടപടികൾ ജപ്പാനും ആസൂത്രണം ചെയ്യുന്നുവെന്നാണ് വിവരം. വിദേശ തൊഴിലാളികളെ നിലനിർത്തുന്ന രീതിയിലുള്ള നടപടികളാണ് ജപ്പാൻ സ്വീകരിക്കാൻ പോകുന്നത്.

japan

വിദേശ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ സൃഷ്ടിക്കുന്നു. തൊഴിലാളി ക്ഷാമം പരിഹരിക്കാനാണിത്. ജപ്പാന്റെ പുതിയ നടപടികൾ മൂലം മൂന്ന് വർഷത്തിനുള്ളിൽ വിദേശ പൗരന്മാർക്ക് റെസിഡൻസി സമ്പ്രദായത്തിന് കീഴിൽ വിസയ്ക്ക് യോഗ്യത നേടാനാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ എട്ട് ലക്ഷം വിദേശികളെ സ്വീകരിക്കുമെന്നാണ് വിവരം. ജാപ്പനീസ് സർക്കാർ വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാൽ വിദേശത്ത് നിന്ന് പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.