
പ്രഭാസ് നായകനായ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി എന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ഗാനചിത്രീകരണത്തിന് അണിയറപ്രവർത്തകർ ഇറ്റലിയിൽ എത്തി. വിമാനത്താവളത്തിൽ ഒരു പ്രൈവറ്റ് ജറ്റിനു മുന്നിൽ നിൽക്കുന്നക്കുന്ന അണിയറപ്രവർത്തകരുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിച്ചു. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ അതികായന്മാരായ കമൽഹാസനും അമിതാഭ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തെലുങ്കിലെ മുതിർന്ന നടൻ രാജേന്ദ്ര പ്രസാദും നിർണായക വേഷത്തിൽ ഉണ്ടാകും. ദുൽഖർ സൽമാനാണ് മറ്രൊരു താരം. ദീപിക പദുകോണും ദിഷ പഠാണിയുമാണ് നായികമാർ. പദ്മ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത് .ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് . മേയ് 9ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും.വൈജയന്തി മൂവീസ് ആണ് നിർമ്മാതാക്കൾ.