
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ നാരിശക്തി പുരസ്കാരത്തിന് മോഹൻദാസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടറും മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി സെക്രട്ടറിയുമായ റാണി മോഹൻദാസ്, സംഗീത സംവിധായകയും പിന്നണി ഗായികയുമായ രഞ്ജിനി സുധീരൻ എന്നിവർ അർഹരായി. ഇന്ന് വൈകിട്ട് 5.30ന് ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാനിധി - രാജാരവിവർമ്മ അവാർഡ് നൈറ്റിൽ വച്ച് പുരസ്കാരം സമർപ്പിക്കുമെന്ന് കലാനിധി ചെയർപേഴ്സണും മാനേജിംഗ് ട്രസ്റ്റിയുമായ ഗീതാരാജേന്ദ്രൻ അറിയിച്ചു.