death

കൊല്ലം: പഞ്ചായത്ത് മെമ്പർ തട്ടിക്കൊണ്ടുപോയ പതിനേഴുകാരിയുടെ പിതാവ് തൂങ്ങിമരിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച മാതാവ് ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. നിലവിൽ പെൺകുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

ആത്മഹത്യാ ശ്രമത്തിനിടെ കയർ പൊട്ടി പെൺകുട്ടിയുടെ മാതാവ് നിലത്തുവീണിരുന്നു.തുടർന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവനൊടുക്കാൻ പോകുകയാണെന്ന് മൂത്തമകളുടെ ഭർത്താവിനെ പിതാവ് ഫോണിൽ വിളിച്ചിരുന്നു. ഇയാൾ എത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.


കൊറ്റങ്കര പഞ്ചായത്തംഗം ടി എസ് മണിവർണ്ണനാണ് കേസിലെ പ്രതി. പെൺകുട്ടിയെ ഫോണിലൂടെ ശല്യം ചെയ്‌തെന്നും തട്ടിക്കൊണ്ടുപോയെന്നുമാണ് മാതാപിതാക്കളുടെ പരാതി. നാടകം പഠിപ്പിക്കാനായിട്ടാണ് പ്രതി പെൺകുട്ടിയുടെ സ്‌കൂളിലെത്തിയത്. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ റിമാൻഡിലാണ്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം നൂറിലധികം തവണ ഇയാൾ പെൺകുട്ടിയെ വിളിച്ചിരുന്നതായി ഫോൺ രേഖകളിലുണ്ട്.