ele

കൊച്ചി: വൈദ്യുതി വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച ഫാസ്‌റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഇലക്ട്രിക് വെഹിക്കിൾസ്(ഫെയിം2) സബ്സിഡി പദ്ധതിയുടെ കാലാവധി നീട്ടില്ലെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം വ്യക്തമാക്കി. വൈദ്യുതിയിലോടുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പദ്ധതിയിലൂടെ സബ്സിഡി ആനുകൂല്യം മാർച്ച് 31 വരെ ലഭിക്കും.

ഫെയിം2 പദ്ധതി നാല് മാസം കൂടി നീട്ടുന്നതിനായി കേന്ദ്ര സർക്കാർ 500 കോടി രൂപ അധികം അനുവദിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം അറിയിച്ചു.