
കൊച്ചി: പുതുതലമുറ എച്ച്160 ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ പറപ്പിക്കുന്നതിന് എയർബസിന് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. ഓഫ്ഷോർ ട്രാൻസ്പോർട്ടേഷൻ, അടിയന്തര മെഡിക്കൽ സേവനങ്ങൾ എന്നിവയ്ക്കൊപ്പം സ്വകാര്യ, ബിസിനസ് ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഹെലികോപ്ടറാണിത്. ലോകത്തിലെ ഏറ്റവും ആഡംബര സൗകര്യങ്ങളുള്ള ഈ ഹെലികോപ്ടറുകൾക്ക് ഇന്ത്യ മികച്ച വിപണിയാണെന്ന് എയർബസ് ഏഷ്യ മേധാവി സണ്ണി ഗുഗ്‌ലാണി പറഞ്ഞു.