തിരുവനന്തപുരം: തലസ്ഥാനത്തെ ആദ്യ ചില്ലുപാലമായ ആക്കുളം ചില്ലുപാലത്തിന്റെ പണി ഒരാഴ്ച കൊണ്ട് കഴിയും.13,14 തീയതികളിൽ ഒന്നിൽ ഉദ്ഘാടനം നടത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.ഫെബ്രുവരി 14ന് പ്രണയദിനത്തിൽ തുറന്ന് നൽകാൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും പണികൾ തീർന്നില്ല.കേരളത്തിലെ തന്നെ ഏറ്റവും നീളംകൂടിയ ചില്ലുപാലമാകും ആക്കുളത്തേത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിന് അകത്താണ് പാലത്തിന്റെ പണി പുരോഗമിക്കുന്നത്.ഏകദേശം 4 മാസത്തോളമായി നിർമ്മാണം ആരംഭിച്ചിട്ട്. 25 പേരാണ് ജോലി ചെയ്യുന്നത്. പാലത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്.