തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കിൻഫ്ര പാർക്കിലെ സൊഡെക്‌സോയുടെ സെന്ററിൽ 'ഷി വര്‍ക്ക്‌സ്' എന്ന പേരിൽ ഏകദിന പരിശീലന പരിപാടി നടത്തി. സൊഡെക്‌സോയുടെ വരാൻ പോകുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് ഒഴിവുകളിലേക്ക് നോളജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരിയർ ബ്രേക്ക് വന്നതും മിഷന്റെ മറ്റ് പദ്ധതികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സ്ത്രീകള്‍ക്ക് മുന്‍ഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു.