fly-91

കൊച്ചി: ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ച ഫ്ളൈ 91 എയർലൈൻ രണ്ട് ചെറുവിമാനങ്ങളുമായി ഈ മാസം സർവീസ് തുടങ്ങും. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ മഹാദുർഗ്, ജൽഗാവ്, നാന്ദേഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. തൃശൂർ സ്വദേശി മനോജ് ചാക്കോ മേധാവിയായ ഫ്ളൈ 91 ഗോവ കേന്ദ്രമായാണ് പ്രവർത്തിക്കുക. വലിയ വിമാനങ്ങൾ ഇറങ്ങാൻ സൗകര്യമില്ലാത്ത നഗരങ്ങളിലേക്ക് പ്രാദേശിക കണക്ടിവിറ്റി വർദ്ധിപ്പിക്കാനാണ് ഉഡാൻ പദ്ധതി ലക്ഷ്യമിടുന്നത്. വലിയ വിമാന കമ്പനികളുമായി സഹകരിച്ച് ചെറുപട്ടണങ്ങളിലേക്ക് കണക്ടിവിറ്റി ഉറപ്പാക്കുമെന്നും കമ്പനി പറയുന്നു. ഇന്ത്യയുടെ ടെലിഫോൺ കോഡായ 91 സൂചിപ്പിച്ചാണ് എയർലൈന് പേരിട്ടത്.