s

തിരുവനന്തപുരം: സിദ്ധാർഥിന്റെ കൊലയാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ഡി.എസ്.ഒ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്.അലീന അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകയായ കെ.ജി താര, ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഷാജർഖാൻ,ആൾ ഇന്ത്യ വനിതാ സാംസ്ക്കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് സൗഭാഗ്യകുമാരി, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി കെ.ശൈവപ്രസാദ്, ഓൾ ഇന്ത്യ യുവജന സംഘടന സംസ്ഥാന പ്രസിഡന്റ് ഇ.വി.പ്രകാശ്, കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവ് എസ്.മിനി,സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ നേതാവ് ജയാമണി,എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ.ജതിൻ,ജില്ലാ സെക്രട്ടറി സാം പോൾ മാത്യൂ എന്നിവർ പങ്കെടുത്തു.