d

തിരുവനന്തപുരം:ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജി.കാർത്തികേയൻ അനുസ്മരണം നടത്തി. അനുസ്മരണ യോഗം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് ഓഫീസ് അങ്കണത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരിനാഥൻ, പി.കെ.വേണുഗോപാൽ,ഇറവൂർ പ്രസന്നകുമാർ, മുടവൻമുകൾ രവി, ചെമ്പഴന്തി അനിൽ, എസ്.കൃഷ്ണകുമാർ, കൈമനം പ്രഭാകരൻ,ആർ.ഹരികുമാർ, അണിയൂർ പ്രസന്നകുമാർ, അനിത തുടങ്ങിയവർ പങ്കെടുത്തു.