
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ജീവനക്കാർക്കായി സിക്ക് റൂം തുറന്നു. ജീവനക്കാർ അസുഖ ബാധിതരായാൽ ചികിത്സിക്കുന്നതിനു വേണ്ടിയാണ് പ്രത്യേകം സിക്ക് റൂം തുറന്നത്.ആശുപത്രി സൂപ്രണ്ട് ഡോ.എ.നിസാറുദീൻ സിക്ക് റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. നാലാം വാർഡിനു സമീപം നാലു കിടക്കകളുള്ള മുറിയാണ് തയ്യാറായത്. വനിതാ ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് വനിതാ ദിനത്തിൽ തന്നെ ആശുപത്രി അധികൃതർ നിറവേറ്റിയത്.ചീഫ് നേഴ്സിംഗ് ഓഫീസർ ടി.എസ്.സബിത,സെക്യൂരിറ്റി ഓഫീസർ നാസറുദീൻ,വെൽഫെയർ കമ്മറ്റി കൺവീനർ ജി.രാജീവ് എന്നിവർ സംസാരിച്ചു.