തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധിയിൽ വീണാ ജോർജ് നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഷർമിള മേരി ജോസഫ്, ​അഡ്വ.വി.കെ.പ്രശാന്ത്,​ ഡി.സുരേഷ് കുമാർ, ​അഡ്വ.പി.സതി ദേവി,​ ഡോ.ടി.കെ. ആനന്ദി,​ ഹരിത.വി.കുമാർ എന്നിവർ പങ്കെടുത്തു. കായിക രംഗത്തുനിന്ന് ട്രീസ ജോളി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയിച്ച വനിതാവിഭാഗത്തിൽ ജിലുമോൾ മാരിയറ്റ് തോമസ്, സാമൂഹിക സേവന രംഗത്തുനിന്ന് വിജി പെൺകൂട്ട്, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച അന്നപൂർണി സുബ്രഹ്മണ്യം എന്നിവർക്ക് രത്നപുരസ്ക്കാരവും ജെറോമിക് ജോർജ്,​ വി.ആർ.കൃഷ്ണതേജ എന്നിവർക്ക് ​മികച്ച ജില്ലാ കളക്ടർക്കുള്ള അവാർഡും അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും മന്ത്രി വീണാ ജോർജ് നൽകി.