pic

വാഷിംഗ്ടൺ: സ്വീഡൻ ഔദ്യോഗികമായി നാറ്റോ സൈനിക സഖ്യത്തിലെ 32ാം അംഗമായി. ഇന്നലെ വാഷിംഗ്ടണിൽ നടന്ന ചടങ്ങിൽ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ പ്രവേശന പ്രക്രിയകൾ പൂർത്തിയാക്കി. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ 2022ലാണ് സ്വീഡനും അയൽരാജ്യമായ ഫിൻലൻഡും സൈനിക നിഷ്പക്ഷ നയം ഉപേക്ഷിച്ച് നാറ്റോയിൽ ചേരാൻ അപേക്ഷ നൽകിയത്. ഫിൻലൻഡിന് കഴിഞ്ഞ വർഷം ഏപ്രിലിൽ അംഗത്വം ലഭിച്ചു. ഹംഗറി,​ തുർക്കിയെ എന്നീ അംഗരാജ്യങ്ങളുടെ അംഗീകാരം വൈകിയതാണ് സ്വീഡന്റെ പ്രവേശനം വൈകാൻ കാരണം.