bob

കൊച്ചി: രാജ്യാന്തര വനിതാദിനത്തിൽ സ്ത്രീ ഉപഭോക്താക്കൾക്ക് വായ്പാ പദ്ധതികളിൽ മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ബാങ്ക് ഒഫ് ബറോഡ. വനിതകളുടെ വ്യക്തിഗത വായ്പകൾക്ക് പ്രത്യേക പലിശ ഇളവുകൾ ഇതിന്റെ ഭാഗമായി ബാങ്ക് നൽകും. ഇതോടൊപ്പം ബി.ഒ.ബി മഹിള ശക്തി, ബി.ഒ.ബി വനിത കറന്റ് അക്കൗണ്ട് എന്നിവയിൽ വനിത ഉപഭോക്താക്കൾക്ക് പലിശ നിരക്കിൽ കാൽ ശതമാനം വരെ ഇളവ് ലഭിക്കും. ഇരുചക്ര വാഹന വായ്പകൾക്ക് കാൽ ശതമാനവും വിദ്യാഭ്യാസ വായ്പകൾക്ക് 0.15 ശതമാനവും ഇളവ് ലഭിക്കും. വനിത ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ബാങ്ക് ഒഫ് ബറോഡ പ്രതിജ്ഞാബദ്ധമാണെന്ന് സി.ഇ.ഒ ദേബദത്ത ചന്ദ് പറഞ്ഞു. മഹിള ശക്തി സേവിംഗ്സ് അക്കൗണ്ടിൽ സൗജന്യമായി പ്ളാറ്റിനം ഡെബിറ്റ് കാർഡും രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസും ലഭിക്കും.