karthik

മുംബയ് : വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക് ഈ സീസൺ ഐ.പി.എല്ലിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് സൂചന. കാർത്തിക് 2022ലാണ് അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. ഓസ്ട്രേലിയയ്ക്ക് എതിരെ ട്വന്റി-20യിലായിരുന്നു അത്. അതിന് ശേഷം ഐ.പി.എല്ലിൽ കളിക്കാരനായി തുടർന്നെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കമന്റേറ്ററുടെ റോളിൽ പ്രവേശിച്ചിരുന്നു. ഈ സീസണിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനായാണ് കാർത്തിക് ഐ.പി.എല്ലിൽ കളിക്കുന്നത്.