
ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയിലെ എൽ.പി.ജി സിലിണ്ടറിന്റെ സബ്‌സിഡി ഒരു വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടി. പത്തുകോടി കുടുംബങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷം ഒക്ടോബറിൽ സബ്‌സിഡി 200 രൂപയിൽ നിന്ന് 300 രൂപയാക്കിയിരുന്നു,. 14.2 കിലോഗ്രാം എൽ. പി.ജി സിലിണ്ടർ 603 രൂപയ്ക്ക് തുടർന്നും ലഭിക്കും. സബ്സിഡി നൽകുന്നതിലൂടെ കേന്ദ്രസർക്കാരിന് 12000 കോടി രൂപയുടെ നഷ്ടമുണ്ടാകും.
ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്ക് സിലിണ്ടർ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ് ഉജ്ജ്വല പദ്ധതി നടപ്പാക്കിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.